Thalappoli - Vadakkupurathupattu

Vishnu Puja
January 7, 2023
Festivals, Religion

വൈക്കത്തപ്പന്റെ പുത്രനായ ഉദയനാപുരത്തപ്പൻ്റെ (ശ്രീപര മേശ്വരനും ശ്രീസുബ്രഹ്മണ്യനും) സന്നിധാനത്തുനിന്നും 38-ാം ദിവസം തൈക്കാട്ടുശ്ശേരി ഭഗവതിക്ഷേത്രത്തിലേക്കും 40-ാം ദിവസം മൂത്തേടത്തുകാവ് ഭഗവതിക്ഷേത്രത്തിലേക്കും നടത്തുന്ന ദേശതാല പ്പൊലി വൈക്കം മഹാദേവക്ഷേത്രത്തിലെ വടക്കുപുറത്തുപാട്ടിൻ്റെ ചടങ്ങാണ്. 

BENEFITS

Daily Pujas, Aarti & Temple Worship

പന്ത്രണ്ടുവർഷം കൂടുമ്പോൾ ദേശതാലപ്പൊലി നടക്കുന്ന അവ സരത്തിൽ 38-ാം ദിവസം ഉദയനാപുരം സുബ്രഹ്മണ്യസ്വാമിക്ഷേത്ര ത്തിൽ ഉച്ചപ്പൂജയ്ക്ക് നട അടച്ചതിനുശേഷം അത്താഴശ്രീബലിക്ക് നട തുറക്കുന്നതിന് മുമ്പ് നടതുറന്ന് ദീപം തെളിയിച്ച് കർപ്പൂരാരാധന നടത്തി ഭക്തജനങ്ങളുടെ കൂട്ടപ്രാർത്ഥനയോടെ മേൽശാന്തിയിൽ നിന്നും താലത്തിൽ വയ്ക്കുവാൻ അഞ്ഞാഴിയും ഇരുന്നാഴിയും അവ കാശിയായ മലയാറ്റൂർ കുടുംബനാഥൻ ദക്ഷിണകൊടുത്ത് ഏറ്റുവാ ങ്ങുന്നു.
.

ദീപം കടന്മാട്ടു കുടുംബക്കാരെയും അഞ്ഞാഴി മലയാറ്റൂർ കുടുംബക്കാരെയും ഇരുനാഴി ഇലക്കോടിക്കൽ കുടുംബക്കാരെയും ഏൽപ്പിക്കുന്നു. മറ്റു താലങ്ങൾ ബലിക്കൽ പുരയിൽ വച്ച് നിറച്ച് എല്ലാ വിധ അലങ്കാരങ്ങളോടും വാദ്യമേളങ്ങളോടും കൂടി തൈക്കാട്ടുശ്ശേരി ഭഗവതി ക്ഷേത്രത്തിലേക്കു പോകും. മാക്കേകടവിൽ എത്തുമ്പോൾ തൈക്കാട്ടുശ്ശേരി ദേവീക്ഷേത്രത്തിലെ വെളിച്ചപാട് ദേവിയുടെ ഭദ്ര ദീപവുമായി എത്തിച്ചേർന്ന് എല്ലാവരെയും കൂട്ടി തൈക്കാട്ടുശ്ശേരി ഭഗ വതി ക്ഷേത്രസന്നിധിയിൽ എത്തി താലങ്ങൾ സമർപ്പിച്ച് വഴിപാടു കൾ നടത്തി തിരികെ പോരുന്നു.

40-ാം ദിവസം മുൻ വിവരിച്ച ചടങ്ങുകളോടെ താലം എടുത്തു വൈക്കം മഹാദേവക്ഷേത്രസന്നിധിയിൽ എത്തി വിളക്ക്, അഞ്ഞാഴി, ഇരുന്നാഴിയുരി വൈക്കത്തപ്പന്റെ സന്നിധിയിൽ വയ്ക്കുകയും കർപ്പൂരാ രാധന നടത്തുകയും മറ്റു താലങ്ങൾ പനച്ചിക്കൽ നടയിൽ സമർപ്പിക്കു കയും ചെയ്യുന്നു. ദർശനവും കൂട്ടപ്രാർത്ഥനകളും കഴിഞ്ഞു വിളക്കും താലങ്ങളും എടുക്കുകയും പനച്ചിക്കൽ നടയിൽ നിന്നും വീണ്ടും താലങ്ങൾ നിറച്ച് ഭദ്രദീപവുമായി എത്തുന്ന വെളിച്ചപ്പാടിന്റെ കൂടെ മൂത്തേടത്തുകാവ് ദേവീസന്നിധാനത്ത് എത്തി താലം സമർപ്പിക്കു കയും ചെയ്യുന്നു.

Post navigation

Product added to cart