അന്നദാനപ്രഭുവായ തിരുവൈക്കത്തപ്പന്റെ സന്നിധാനത്ത് 12 വർഷം കൂടുമ്പോൾ ഭദ്രകാളിപ്രീതിക്കുവേണ്ടി മീനമാസത്തിൽ കാർത്തിക നാൾ മുതൽ 12 ദിവസം കളമെഴുത്തും പാട്ടും നടത്തുന്ന താണ് വടക്കുപുറത്തുപാട്ട് എന്നറിയപ്പെടുന്നത്.
ചരിത്രപരമായും ഐതിഹ്യപരമായും വടക്കുപുറത്തു പാട്ടിന് ബന്ധമുണ്ട്. മാർത്താണ്ഡവർമ്മ മഹാരാജാവ് വിശാലതിരുവിതാംകൂർ കെട്ടിപ്പെടുക്കുന്നതിന് മുമ്പാണ് വടക്കുപുറത്ത് പാട്ടിൻ്റെ ആരംഭം.
വൈക്കം മഹാദേവക്ഷേത്രത്തിൻ്റെ വടക്കേ തിരുമുറ്റത്ത് ഏക ദേശം 2000 ചതുരശ്രഅടി വലിപ്പമുള്ള നെടുംപുര കെട്ടി മറച്ച് 12 ദിവസം പഞ്ചവർണ്ണങ്ങളാൽ ദേവിയുടെ വിവിധ ഭാവങ്ങളിൽ കളമെഴുതി പാട്ടും വിശേഷാൽ പൂജകളും നടത്തുന്നതാണ് പ്രധാന ചടങ്ങ്.
രണ്ടാംഘട്ടമായി അടുത്ത നാലുദിവസം 16 കൈകളിൽ ആയു ധങ്ങളേന്തിയ പീഠത്തിലിരിക്കുന്ന ഭദ്രകാളിയുടെ ചിത്രമാണ് വരക്കു ന്നത്.
ആദ്യഘട്ടം നാലുദിനങ്ങളിൽ 1000 ചതുരശ്ര അടി വലിപ്പ മുള്ള പീഠത്തിലിരിക്കുന്ന 8 കൈകളുള്ള ഭദ്രകാളിയുടെ രൂപമാണ് വരക്കുന്നത്. കളത്തിൻ്റെ വലതുഭാഗം ദേവീചൈതന്യവും (നന്മ) ഇടതു ഭാഗം അസുരചൈതന്യവുമാണ് (തിന്മ)
മൂന്നാം ഘട്ടത്തിൽ മൂന്നു ദിവസം 32 കൈകളിൽ ആയുധങ്ങ ളേന്തിയ ഭദ്രകാളിയുടെ കളം വരക്കുന്നു. 1350 ചതുരശ്രഅടി വലിപ്പ മുള്ള 32 കൈകളുള്ള കളം വരക്കുന്നതിന് 14 മണിക്കൂർ സമയവും 24 പേരുടെ പ്രയത്നവും ആവശ്യമാണ്.
" പ്രപഞ്ചത്തിന്റെ ഉല്പത്തിയിൽ ആദ്യമായി ഉണ്ടായതും നശിക്കാത്തതുമായ വസ്തുവാണ് അക്ഷരം.
ഈശ്വരനെ അറിയുവാനുള്ള ഏകമാർഗ്ഗവും അക്ഷരം തന്നെയാണ്.
കലിയുഗത്തിൽ നാമസങ്കീർത്തനമാണ് ഈശ്വരനെ ഉപാസിക്കുവാനുള്ള മാർഗ്ഗമായിട്ട് ആചാര്യന്മാർ നിർദ്ദേശിച്ചിട്ടുള്ളത്. "
തന്ത്രി ഭദ്രകാളിമന മറ്റപ്പളി നാരായണൻ നമ്പൂതിരി
" ഒരു മന്ത്രം തന്നെ ആവർത്തിച്ച് ഭക്തിയോടുകൂടി ജപിച്ചാൽ ആ പ്രദേശത്തുള്ള എല്ലാ ജീവജാലങ്ങളിലും, അതിൻ്റെ പ്രതിധ്വനി ഉണ്ടാവുകയും അതോടുകൂടി എല്ലാ ദോഷങ്ങളും തീർന്ന് സാത്വിക സ്വഭാവത്തോടു കൂടി , ഈശ്വര രൂപികളായി തീരുകയും ചെയ്യുന്നു. ശിവസഹസ്രനാമം ആവർത്തിച്ചു ജപിച്ചാൽ കലിദോഷങ്ങളിൽനിന്നും, മഹാരോഗങ്ങളിൽ നിന്നും, ബ്രഹ്മഹത്യാദി പാപങ്ങളിൽ നിന്നും മുക്തി നേടുന്നു.
"
തന്ത്രി മേക്കാട്ടുമന മാധവൻ നമ്പൂതിരി
Reach Out and Connect
Address :
Vaikom P.O., Kottayam (Dt.), Kerala - 686 141
Email :
vadakkupurathupattu2025@gmail.com
Phone
9074255640
Contact Us :
Vaikom P.O., Kottayam (Dt.), Kerala - 686 141
+919074255640
vadakkupurathupattu2025@gmail.com
Vaikom Mahadevar temple is also known as Kasi of the South (Dekshina Kasi). "Kasi" means "prakasayithu iti Kasi" that which shines spontaneously is Kasi, spontaneity is its very nature. Chit or Bodha or consciousness or aware- ness.