About us

Vaikom Mahadeva Temple

അന്നദാനപ്രഭുവായ തിരുവൈക്കത്തപ്പന്റെ സന്നിധാനത്ത് 12 വർഷം കൂടുമ്പോൾ ഭദ്രകാളിപ്രീതിക്കുവേണ്ടി മീനമാസത്തിൽ കാർത്തിക നാൾ മുതൽ 12 ദിവസം കളമെഴുത്തും പാട്ടും നടത്തുന്ന താണ് വടക്കുപുറത്തുപാട്ട് എന്നറിയപ്പെടുന്നത്.

ചരിത്രപരമായും ഐതിഹ്യപരമായും വടക്കുപുറത്തു പാട്ടിന് ബന്ധമുണ്ട്. മാർത്താണ്ഡവർമ്മ മഹാരാജാവ് വിശാലതിരുവിതാംകൂർ കെട്ടിപ്പെടുക്കുന്നതിന് മുമ്പാണ് വടക്കുപുറത്ത് പാട്ടിൻ്റെ ആരംഭം.

അത്യപൂർവ്വവും അതിവിശിഷ്ട‌വുമായ ഈ മഹത് കർമ്മത്തിന്റെ ആവിർഭാവം എ.ഡി. 929 ൽ അവസാനിച്ചു എന്നു കരുതുന്ന വടക്കുംകൂർ രാജഭരണകാലത്താണ് എന്നു പറയപ്പെടുന്നു. ഈ കാല യളവിൽ ഊരാഴ്മക്കാരായ 108 ഇല്ലങ്ങളിലെ നമ്പൂതിരിമാർക്കായിരുന്നു വൈക്കം മഹാദേവക്ഷേത്രത്തിൻ്റെ അവകാശം. വടക്കുംകൂർ രാജാ വിനും ക്ഷേത്രകാര്യങ്ങളിൽ സ്വാധീനം ഉണ്ടായിരുന്നു.

Vaikom Mahadeva Temple

Vaikom Mahadeva Temple

ഇക്കാലത്ത് വൈക്കത്ത് മാരകമായ പകർച്ചവ്യാധികളുണ്ടാകു കയും അനേകം പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. ക്ഷേത്രഭാരവാഹികളും നാട്ടുകാരും ഭയവിഹ്വലരായി. അനവധി പ്രത്യേക പൂജകളും ഭജനയും കൂട്ടപ്രാർത്ഥനയും വഴിപാടുകളും നട ത്തിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ദേവഹിതം അറിഞ്ഞ തിൽ കുജദോഷമാണ് കാരണം എന്നറിവായതിനാൽ കുജന്റെ അധി ദേവതയായ ഭദ്രകാളിയെ പ്രീതിപ്പെടുത്തണമെന്ന നിർദ്ദേശം അനു സരിച്ച് വടക്കുംകൂർ രാജാവും ക്ഷേത്രഭാരവാഹികളുടെയും നാട്ടുകാ രുടെയും പ്രതിനിധികളും കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്ര ത്തിൽ ഭജനമിരുന്നു. ഭജനം ഒരു മണ്ഡലം (41 ദിവസം) പൂർത്തിയായ പ്പോൾ രാജാവിന് ഉറക്കത്തിൽ ഒരു സ്വപ്‌നദർശനം ഉണ്ടായി.

Soulful Journeys

എന്നെ ഉദ്ദേശിച്ച് വൈക്കത്ത് നാലമ്പലത്തിന് പുറത്ത് വടക്കു വശത്ത് പന്ത്രണ്ടുദിവസം കളമെഴുത്തും പാട്ടും, കാലം കൂടുന്ന ദിവസം ഗുരുതിയും നടത്തിയാൽ ആപത്തൊഴിയുമെന്നും ഇങ്ങനെ പന്ത്രണ്ടു വർഷം കൂടുമ്പോൾ പതിവായി നടത്തിയാൽ മേലിൽ ഈ വിധമുള്ള ആപത്തുണ്ടാകുകയില്ലെന്നും പാട്ട് ഇന്നപ്രകാരം നടത്തണമെന്നും എന്നെ സങ്കല്പിച്ച് പൂജിച്ചിട്ടുവേണം പാട്ടു നടത്താൻ എന്നുമായി രുന്നു ദർശനം. അടുത്ത ദിവസം രാജാവ് ക്ഷേത്രസന്നിധിയിൽ ചെന്ന പ്പോൾ വെളിച്ചപ്പാട് ഉറഞ്ഞുതുള്ളി ഞാൻ തന്നെയാണ് അടുക്കൽ വന്നതെന്നും പറഞ്ഞതുപോലെ ചെയ്താൽ ആപത്തൊഴിയുമെന്നും കൽപ്പിച്ച് ഭസ്മം കൊടുത്തു അനുഗ്രഹിച്ചു. രാജാവും മറ്റുള്ളവരും വൈക്കത്തെത്തുകയും ദേവി കല്പിച്ചതുപോലെ ആഘോഷപൂർവ്വം പാട്ടും ഗുരുതിയും നടത്തുകയും ചെയ്തതോടെ പകർച്ചവ്യാധികൾ ഒഴിഞ്ഞു മാറിയതായും വിശ്വസിക്കപ്പെടുന്നു. ഇതിന്റെ അടിസ്ഥാന ത്തിൽ വൈക്കത്തപ്പന്റെ തിരുമുറ്റത്ത് വടക്കുവശം കൊടുങ്ങല്ലൂർ ഭരണി കഴിഞ്ഞു അടുത്ത നാൾ മുതൽ (കാർത്തിക) പന്ത്രണ്ടു ദിവസം പന്ത്രണ്ടു വർഷത്തിലൊരിക്കൽ കൊടുങ്ങല്ലൂർ അമ്മയെ ഉദ്ദേശിച്ചു പൂജാദികർമ്മങ്ങളും കളമെഴുത്തും പാട്ടും എതിരേൽപ്പും അവസാന ദിവസം വലിയ ഗുരുതിയോടെ പരിസമാപ്തിയിലെത്തുന്ന ചടങ്ങാണ് വടക്കുപുറത്തുപാട്ട് എന്നറിയപ്പെടുന്നത്.

10000 വൈക്കം മഹാദേവക്ഷേത്രത്തിൻ്റെ വടക്കേ തിരുമുറ്റത്ത് ഏക ദേശം 2000 ചതുരശ്രഅടി വലിപ്പമുള്ള നെടുംപുര കെട്ടി മറച്ച് 12 ദിവസം പഞ്ചവർണ്ണങ്ങളാൽ ദേവിയുടെ വിവിധ ഭാവങ്ങളിൽ കളമെഴുതി പാട്ടും വിശേഷാൽ പൂജകളും നടത്തുന്നതാണ് പ്രധാന ചടങ്ങ്.

Contact Us :

Vaikom Mahadevar temple is also known as Kasi of the South (Dekshina Kasi). "Kasi" means "prakasayithu iti Kasi" that which shines spontaneously is Kasi, spontaneity is its very nature. Chit or Bodha or consciousness or aware- ness.